

തിരുവനന്തപുരം: ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ. കുര്യന്‍. പ്രവാസികള്‍ക്ക് പങ്കാളിത്തം നല്‍കി രൂപീകരിച്ച ലോക കേരള സഭ രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. ഇതിന് നേതൃത്വം നല്‍കിയ പിണറായി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി പി ജെ കുര്യനന്‍ പറഞ്ഞു.
മലയാളിയെ വിശ്വ പൗരനാക്കുന്ന സംരംഭം. പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന സംരഭമുള്ളത് വലിയ തുടക്കമാണ്. ലോക കേരള സഭക്ക് നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നു. ഇവിടെ ഉയരുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒന്നിച്ച് പരിശ്രമിക്കാമെന്നും കുര്യന്‍ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates