പിണറായി സര്‍ക്കാരിനെതിരെ ബിജെപിയുടെ വോട്ടും വേണം: എകെ ആന്റണി

 പിണറായി സര്‍ക്കാരിന്റെ അഹങ്കാരത്തിനും ദാര്‍ഷ്ട്യത്തിനും അറുതി വരുത്താന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ബിജെപിയുടെ വേട്ടും വേണമെന്ന് എകെ ആന്റണി 
പിണറായി സര്‍ക്കാരിനെതിരെ ബിജെപിയുടെ വോട്ടും വേണം: എകെ ആന്റണി
Updated on: 
1 min read

ചെങ്ങന്നൂര്‍:  ദേശീയ തലത്തില്‍ മതേതരസഖ്യത്തിനായുള്ള ശ്രമം പുരോഗമിക്കുന്നതിനിടെ ഇടതുസര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി വോട്ട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കോണ്‍ഗ്രസുകാരോടും ലീഗുകാരോടും കേരളാ കോണ്‍ഗ്രസുകാരോടും മാത്രമല്ല എനിക്ക് പറയാനുള്ളത് ബിജെപിക്കാരോടും പറയാനുള്ളത് ഇത്രമാത്രമാണ്. ഈ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം ശരിയായിരിക്കണമെന്ന് തോന്നാതിരിക്കാന്‍, അവരുടെ അഹങ്കാരത്തിനും ദാര്‍ഷ്ട്യത്തിനും അറുതി വരുത്താന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ബിജെപിയുടെ വോട്ട്ും വേണമെന്ന് ആന്റണി പറഞ്ഞു.

ചെങ്ങന്നൂരില്‍ ബിജെപിയുടെ വേട്ട് കോണ്‍ഗ്രസിന് വേണ്ടെന്ന് വിഡി സതീശന്‍ സതീശന്‍ വ്യക്തമാക്കിയതിന്  പിന്നാലെയാണ് സതീശന്റെ നിലപാടുകളെ തള്ളി ആന്റണി രംഗത്ത് എത്തിയത്. ചെങ്ങന്നൂരില്‍ പ്രചാരണത്തിനിടെ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ആന്റണി നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിക്കുമ്പോള്‍ ആനന്ദനൃത്തം ചവിട്ടുകയാണ് പിണറായിയെന്ന് ആന്റണി പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരിന്റെ അഹങ്കാരത്തിനും ദാര്‍ഷ്ട്യത്തിനും അറുതി വരുത്താന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ബിജെപിയുടെ വേട്ടും വേണമെന്ന് എകെ ആന്റണി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com