പിറവത്ത് പാറമട ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

മണീട് സ്വദേശി മറ്റത്തില്‍ ശശി, വെസ്റ്റ് ബെംഗാള്‍ സ്വദേശി ദീപക് നട്ര എന്നിവരാണ് മരിച്ചത്
പിറവത്ത് പാറമട ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു
Updated on: 
1 min read

കൊച്ചി: പിറവത്ത് പാറമട ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. മണീട് സ്വദേശി മറ്റത്തില്‍ ശശി, വെസ്റ്റ് ബെംഗാള്‍ സ്വദേശി ദീപക് നട്ര എന്നിവരാണ് മരിച്ചത്. 

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മണീട് ആനമുന്തിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ക്വാറിയിലാണ് അപകടമുണ്ടായത്. ശശിയെയാണ് ആദ്യം പുറത്തെടുത്തത്. എന്നാല്‍, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ നടത്തിയ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദീപക് നട്രയെ പുറത്തെടുക്കാനായത്.

ഈ ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മുന്‍പ് ഇവിടെ ഒരു സ്ത്രീയും അപകടത്തില്‍ മരിച്ചിരുന്നു.അപകടസാധ്യതയുള്ള സ്ഥലത്താണ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതെന്നും ക്വാറിയുടെ പ്രവര്‍ത്തനത്തിന് അനുമതി ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥലത്തെത്തിയ എംഎല്‍എ അനൂപ് ജേക്കബ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com