പിസി ജോര്‍ജ്ജിന്റെ ഫഌക്‌സിന് നേരെ ചാണകം തളിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍

പിസി ജോര്‍ജ്ജിന്റെ ഫഌക്‌സില്‍ ചാണകം തളിച്ച് പ്രതിഷേധവുമായി മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. പിസി ജോര്‍ജ്ജിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരായാണ് പ്രതിഷേധം
പിസി ജോര്‍ജ്ജിന്റെ ഫഌക്‌സിന് നേരെ ചാണകം തളിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍
Updated on
1 min read

കോട്ടയം: പിസി ജോര്‍ജ്ജിന്റെ ഫഌക്‌സില്‍ ചാണകം തളിച്ച് പ്രതിഷേധവുമായി മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. പിസി ജോര്‍ജ്ജിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരായാണ് പ്രതിഷേധം. മുണ്ടക്കയത്ത് സ്ഥാപിച്ച പിസി ജോര്‍ജ്ജിന്റെ  ഫഌക്‌സിലാണ് മഹിളാ പ്രവര്‍ത്തകര്‍ ചാണകം തളിച്ചത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ തുടര്‍ച്ചയായി സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്ന് പി.സി.ജോര്‍ജ് ഇന്നലെയും അഭിപ്രായപ്പെട്ടിരുന്നു. നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് വനിതാ കമ്മിഷന്‍ ജോര്‍ജിനെതിരെ നടപടിക്ക് ഒരുങ്ങവെയാണ് വീണ്ടും പൂഞ്ഞാര്‍ എംഎല്‍എയുടെ പരാമര്‍ശം. 

സ്ത്രീ പുരുഷന്റെ ചങ്കാണ്. പുരുഷന്റെ ഹൃദയത്തിലാണ് സ്ത്രീയ്ക്ക് സ്ഥാനം. അല്ലാതെ തലയിലല്ലെന്നും ജോര്‍ജ് ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പരാമര്‍ശിച്ചിരുന്നു. ജോര്‍ജ്ജിന്റെ നിലപാടിനെതിരെ നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com