പിസി ജോര്‍ജ്ജിന്റെ വഴിയെ കെഎം മാണി; ഫ്രാങ്കോയെ കണ്ട് കെഎം മാണി

പിസി ജോര്‍ജ്ജിന്റെ വഴിയെ കെഎം മാണി - ഫ്രാങ്കോയെ കണ്ട് കെഎം മാണി
പിസി ജോര്‍ജ്ജിന്റെ വഴിയെ കെഎം മാണി; ഫ്രാങ്കോയെ കണ്ട് കെഎം മാണി
Updated on: 
1 min read

പാലാ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി സന്ദര്‍ശിച്ചു. കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു വലിയ ദൈവിക ശുശ്രൂഷയാണെന്നു സന്ദര്‍ശനശേഷം പുറത്തിറങ്ങിയ മാണി മാധ്യമങ്ങളോടു പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരും തിങ്കളാഴ്ച ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER