പീഡനക്കേസ് പ്രതി ജയിലില്‍ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം പൂര്‍ണമായി മുറിച്ചുമാറ്റി

പീഡനക്കേസ് പ്രതി ജയിലില്‍ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം പൂര്‍ണമായി മുറിച്ചുമാറ്റി

പീഡനക്കേസ് പ്രതി ജയിലില്‍ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം പൂര്‍ണമായി മുറിച്ചുമാറ്റി
Published on


ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പീരുമേട് സബ്ജയിലിലേക്ക് കോടതി റിമാന്റ് ചെയ്ത തടവുകാരന്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. പരുക്കേറ്റ കുമളി ഡൈമുക്ക് സ്വദേശി ചുരളിയെ കോട്ടയം മെഡിക്കല്‍ കൊളേജില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാവിലെ സബ്ജയിലില്‍ തടവുമുറിയിലാണ് സംഭവം. ജനനേന്ദ്രിയം പൂര്‍ണമായും മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് രക്തം പ്രവഹിച്ചതോടെയാണ് സഹതടവുകാര്‍ ശ്രദ്ധിച്ചത്. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റുകയായിരുന്നു.

ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ചാണ് ചുരളി കൃത്യം നിര്‍വഹിച്ചതെന്നാണ് ജയിലധികൃതര്‍ നല്‍കുന്ന വിശദീകരണം. ജയിലിലെ തടവുകാര്‍ക്ക്  ചൊവ്വാഴ്ചയാണ് ഷേവിങിന് സൗകര്യം നല്‍കുന്നത്. നാലുമാസം മുന്‍പ് അറസ്റ്റിലായി ജയിലില്‍ എത്തിയ ചുരളിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യക്കാരന്‍ ഹാജരാകാത്തതിനാല്‍ റിമാന്റില്‍ തുടരുകായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com