പീഡിപ്പിച്ചെന്ന സരിതയുടെ പരാതി: ഹൈബി ഈഡനും അടൂര്‍ പ്രകാശിനും എപി അനില്‍കുമാറിനും എതിരെ കേസ്

ലൈംഗിക പീഡനം നടത്തിയെന്ന സരിത എസ് നായരുടെ പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു
പീഡിപ്പിച്ചെന്ന സരിതയുടെ പരാതി: ഹൈബി ഈഡനും അടൂര്‍ പ്രകാശിനും എപി അനില്‍കുമാറിനും എതിരെ കേസ്
Updated on
1 min read

തിരുവനന്തപുരം: ലൈംഗിക പീഡനം നടത്തിയെന്ന സരിത എസ് നായരുടെ പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തത്. 

സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. ജനപ്രതിനിധികള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്ന കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

നേരത്തെ, സോളാര്‍ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടി സി മാത്യവിനെ കബളിപ്പിച്ച കേസില്‍ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടിരുന്നു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ടി സി മാത്യുവില്‍നിന്ന് ഒരു കോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com