പുതുവൈപ്പിനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയില്ല: ഐഒസി

പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.
പുതുവൈപ്പിനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയില്ല: ഐഒസി
Updated on: 
1 min read

കൊച്ചി: പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഐഒസി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹരിത ട്രൈബ്യൂണലടക്കം ടെര്‍മിനലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഐഒസി കേരള വിഭാഗം മേധാവി പി മണിയന്‍ അറിയിച്ചു.

എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇവിടെ ആഴ്ചകളായി സമരം നടക്കുകയാണ്. മെട്രോ ഉദ്ഘാടനം ദിവസം ഇവര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് ശേഷം ഐഒസിയുടെ പ്ലാന്റിലേക്ക് ഇവര്‍ നടത്തിയ മാര്‍ച്ചും അക്രമാസ്‌കതമായിരുന്നു. 

സമരത്തെ തുടര്‍ന്ന് സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായതായിരുന്നു. എന്നാല്‍ കമ്പനി വീണ്ടും പദ്ധതി പ്രദേശത്തേക്കു തൊഴിലാളികളെ എത്തിക്കുകയും ജോലികള്‍ പുനരാരംഭിക്കാന്‍ നീക്കം നടത്തുകയും ചെയ്തു. ഇതോടെയാണു വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com