പുത്തന്‍ കാറില്‍ 'ഒരുകിലോ പഴം' വാങ്ങാന്‍ യുവാവ് റോഡില്‍; പൊലീസ് ചെയ്തത്

കൊല്ലം പാരിപ്പള്ളിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെത്തിയ കാര്‍ പൊലീസ് പിടിച്ചെടുത്തു
പുത്തന്‍ കാറില്‍ 'ഒരുകിലോ പഴം' വാങ്ങാന്‍ യുവാവ് റോഡില്‍; പൊലീസ് ചെയ്തത്
Updated on
1 min read

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെത്തിയ കാര്‍ പൊലീസ് പിടിച്ചെടുത്തു. ഒരു  കിലോ പഴം വാങ്ങാനാണ് പുറത്തിറങ്ങിയതെന്ന് കാറുടമ അഭ്യര്‍ത്ഥിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. യുവാവില്‍ നിന്ന് പൊലീസ് കാര്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

പൊലീസ് പരിശോധനയ്ക്കിടെയാണ് യുവാവ് കാറുമായി പാരിപ്പള്ളി സിഐയുടെ മുന്നില്‍പ്പെട്ടത്. എവിടെ പോകുന്നുവെന്ന ചോദ്യത്തിന് പഴം വാങ്ങാന്‍ പോകുന്നുവെന്നായിരുന്നു യുവാവിന്റെ മറുപടി. എത്രകിലോ പഴം വേണം എന്നായി പൊലീസ്. എത്ര കിലോ പഴം വേണമെന്ന് അറിയിച്ചാല്‍ വാങ്ങി വീട്ടിലെത്തിക്കാമെന്ന് സിഐ പറയുന്നു. എന്നാല്‍ മരുന്നും വാങ്ങാനുണ്ടെന്നായി പിന്നീട് യുവാവ് പറയുന്നു. 

''ഞാന്‍ പാരിപ്പള്ളി സിഐയാണ്. എന്റെ മൊബൈല്‍ നമ്പര്‍ തരാം. മരുന്നും പഴവും വാങ്ങണമെങ്കില്‍ എന്നെ വിളിച്ചു പറഞ്ഞാല്‍ മതി. അതിന് വണ്ടിയും കൊണ്ടിറങ്ങേണ്ട''യെന്ന് സി ഐ യുവാവിനോട് പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങാന്‍ യുവാവിനോട് ആവശ്യപ്പെട്ടിട്ടും ആദ്യം അയാള്‍ തയ്യാറായില്ല. ഒടുവില്‍ അല്‍പം ബലപ്രോയഗത്തിലൂടെ യുവാവിനെ കാറില്‍ നിന്ന് പുറത്തിറക്കി, പൊലീസ് വാഹനത്തില്‍ കയറ്റി. 

ഇതിനിടെ കാര്‍ തന്റെ അച്ഛന്‍ കഷ്ടപ്പെട്ട് വാങ്ങിച്ചതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും യുവാവ് കരഞ്ഞ് അപേക്ഷിക്കുന്നതും കാണാം. പൊലീസ് വാഹനത്തില്‍ ഇരുന്ന് കരയുന്ന യുവാവിനോട് 'നിന്നെ തൂക്കിക്കൊല്ലാന്‍ കൊണ്ടുപോവുകയല്ല. നിനക്ക് എന്തിനെയാണ് പേടി. നിയമവ്യവസ്ഥയെ പേടിയുണ്ടെങ്കില്‍ നീ ഇന്നിറങ്ങുമോ' എന്നും സിഐ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, യുവാവിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശകര്‍ ഏറെയാണ്. എന്നാല്‍, പൊലീസിന്റെ നടപടി അല്‍പം അതിരുകടന്നില്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. ലോക്ക് ഡൗണ്‍ ലംഘിച്ച് നിസാര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ ഏറെയുണ്ടെങ്കിലും അവശ്യസാധനങ്ങള്‍ വാങ്ങാനും മറ്റുമായി പുറത്തിറങ്ങുന്നവരെ പോലും പൊലീസ് പലയിടങ്ങളിലും ക്രൂരമായി മര്‍ദിക്കുന്നതായും ആക്ഷേപങ്ങള്‍ ഉണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com