

കൊച്ചി: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനാലാപനത്തോടെ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട അടച്ചു. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിവാദങ്ങളും സംഘര്‍ഷവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഇക്കുറി മാസ പൂജ. ആട്ട മഹോല്‍സവത്തിന് നവംബര്‍ 5ാം തീയതി വൈകുന്നേരം ക്ഷേത്ര നട തുറക്കും. 6 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും. അയ്യപ്പദര്‍ശന പുണ്യം നേടാനായി ആയിരക്കണക്കിന് ഭക്തരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് എത്തിയത്.
അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ ഇ്‌പ്പോഴും തുടരുകയാണ്. ലിംഗനീതിയില്‍ വിശ്വസിക്കുന്ന ഓരോ സ്ത്രീയും അപമാനത്താല്‍ ചൂളിപ്പോയ ദിവസങ്ങളാണ് കഴിഞ്ഞുപോയത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഉപരിപ്ലവതയാണ് മറ നീക്കി പുറത്തു വരുന്നതെന്ന് അനില ബാലകൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കുടുംബത്തിനുള്ളിലെ ലിംഗനീതിയെന്ന വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതെ നീട്ടിവച്ചതിന്റെ ആത്യന്തികമായ ഫലമാണിത്. ജാതിയെന്ന യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാന്‍ മടിച്ചു നിന്നതിനുള്ള തിരിച്ചടിയാണിത്. ആര്‍ത്തവം അശുദ്ധിയാണോ, അല്ലയോ എന്ന ചര്‍ച്ച കേരളത്തില്‍ നടക്കേണ്ടത് ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നില്ല എന്നെങ്കിലും നാം സമ്മതിക്കണം. ഇതിനുള്ള മറുപടിയായി 'ഫെമിനിസ്റ്റുകളെവിടെപ്പോയി' എന്ന ചോദ്യം ഇപ്പോള്‍ ചോദിക്കുന്നത് അശ്ലീലമാണ്, സുഹൃത്തുക്കളേയെന്ന് അനില ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അനില ബാലകൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
ലിംഗനീതിയില്‍ വിശ്വസിക്കുന്ന ഓരോ സ്ത്രീയും അപമാനത്താല്‍ ചൂളിപ്പോയ ദിവസങ്ങളാണ് കഴിഞ്ഞുപോയത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഉപരിപ്ലവതയാണ് മറ നീക്കി പുറത്തു വരുന്നത്. കുടുംബത്തിനുള്ളിലെ ലിംഗനീതിയെന്ന വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതെ നീട്ടിവച്ചതിന്റെ ആത്യന്തികമായ ഫലമാണിത്. ജാതിയെന്ന യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാന്‍ മടിച്ചു നിന്നതിനുള്ള തിരിച്ചടിയാണിത്. ആര്‍ത്തവം അശുദ്ധിയാണോ, അല്ലയോ എന്ന ചര്‍ച്ച കേരളത്തില്‍ നടക്കേണ്ടത് ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നില്ല എന്നെങ്കിലും നാം സമ്മതിക്കണം. ഇതിനുള്ള മറുപടിയായി 'ഫെമിനിസ്റ്റുകളെവിടെപ്പോയി' എന്ന ചോദ്യം ഇപ്പോള്‍ ചോദിക്കുന്നത് അശ്ലീലമാണ്, സുഹൃത്തുക്കളേ! 'സമൂഹത്തില്‍ പൊതുവായുള്ള സ്ത്രീ വിരുദ്ധത' എന്ന് നിസ്സാരമാക്കി നിങ്ങള്‍ തള്ളിക്കളഞ്ഞ മനോഭാവത്തിന്റെ ഭീകരമുഖം വെളിപ്പെടുന്ന അവസരത്തിലെങ്കിലും അല്പം ഉളുപ്പ് കാണിക്കുക!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates