പുസ്തകം വായിച്ച് സമയം കളയരുതെന്നു പറഞ്ഞ ശ്രീറാം വെങ്കിട്ടരാമനെ പൊളിച്ചടക്കി സോഷ്യല്‍ മീഡിയ
കൊച്ചി: വായിച്ച് സമയം കളയരുതെന്ന് പറഞ്ഞ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ. എഴുത്തുകാരന്‍ എന്‍എസ് മാധവന് പിന്നാലെ കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപാ നിശാന്ത് അടക്കം നിരവധി പേരാണ് ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തുവന്നത്.
വായന അതിരുകടന്ന ശീലമായാണ് താന്‍ കാണുന്നതെന്നും, ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞു കുളിക്കുന്നതിനേക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയും എന്നതുമായ ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവന ഒരു പത്രം വാചകമേള പംക്തിയില്‍ എടുത്തുചേര്‍ത്തതോടെയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഏറേ ചര്‍ച്ചയായത്. കഴിഞ്ഞ ദിവസം പിടിയിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫര്‍ കരീമിനെ പരാമര്‍ശിച്ചാണ് ശ്രീറാമിന് എന്‍എസ്് മാധവന്‍ മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ദീപാ നിശാന്ത് അടക്കമുളളവര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രീറാമിനെ പരിഹസിച്ച് രംഗത്തെത്തിയത്.
കുളിയ്ക്ക്യാ.... പല്ലു തേയ്ക്ക്യാ.... തുടങ്ങിയ അതിരുകടന്ന ശീലങ്ങളില്‍ നിന്നൊക്കെ മുക്തരായി കര്‍മ്മം ചെയ്യു മല്ലൂസ് ....കര്‍മ്മം ചെയ്യൂ എന്നായിരുന്നു ദീപാ നിശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. സമാനമായ നിലയില്‍ ശ്രീറാം വെങ്കിട്ടരാമനെ വിമര്‍ശിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

