

കൊച്ചി: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായി എ.കെ. ശശീന്ദ്രന്‍ വീണ്ടും മന്ത്രിപദത്തിലേക്കെത്തുന്നതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് എ ജയശങ്കര്‍. പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചു, കോടതി കേസ് എഴുതിത്തളളി, സത്യം ജയിച്ചു, നീതി നടപ്പാകാന്‍ പോകുന്നു. എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു. കെബി ഗണേഷ് കുമാറിനെയോ കോവൂര്‍ കുഞ്ഞുമോനെയോ വാടകക്കെടുത്തു മന്ത്രിയാക്കേണ്ട ഗതികേടില്‍ നിന്ന് എന്‍സിപി രക്ഷപ്പെട്ടെന്നും ജയശങ്കര്‍ പറയുന്നു.
കെഎസ്ആര്‍ടിസിയെ കരകയറ്റുന്നതടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ശശീന്ദ്രനെ കാത്തിരിക്കുന്നത്.ശശിയാല്‍ നിശ ശോഭിക്കും;
നിശയാല്‍ ശശിയും തദായെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മന്ത്രിമന്ദിരത്തില്‍ വച്ചു ശശീന്ദ്രന്‍ തന്നോടു മോശമായി പെരുമാറിയതായി ഓര്‍ക്കുന്നില്ലെന്നും ഫോണില്‍ നിരന്തരം അശ്ലീലസംഭാഷണം നടത്തിയതു ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നുമുള്ള ചാനല്‍ പ്രവര്‍ത്തകയുടെ മൊഴി മാറ്റത്തെത്തുടര്‍ന്ന് ശശീന്ദ്രനെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ശശീന്ദ്രനു വീണ്ടും മന്ത്രിയാകുന്നതിന് ഇനി തടസ്സമില്ലെന്നും ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും കത്തു നല്‍കുമെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു.
അഭിമുഖത്തിനായി ചാനല്‍ പ്രവര്‍ത്തക ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നും തുടര്‍ന്നു ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു കേസ്. ഫോണ്‍വിളി സംഭവം ചാനലിന്റെ ആദ്യവാര്‍ത്തയായി പുറത്തുവന്നതോടെ കഴിഞ്ഞ മാര്‍ച്ച് 26നു ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചു. പരാതിക്കാരി ഡിജിപിയെ സമീപിച്ചെങ്കിലും കേസെടുത്തില്ല. തുടര്‍ന്നാണു സിജെഎം കോടതിയില്‍ പരാതി നല്‍കിയത്. ചാനലിലെ രണ്ടു വനിതാ സഹപ്രവര്‍ത്തകരെ സാക്ഷിയാക്കി. മൂവരുടെയും മൊഴിയെത്തുടര്‍ന്നു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എടുത്ത കേസിനാണ് ഇപ്പോള്‍ നാടകീയ പര്യവസാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates