പെങ്ങളൂട്ടിക്കൊപ്പം ഞാന്‍; വിജയരാഘവന് കുഞ്ഞാലിക്കുട്ടിയുടെ സൈലന്റ് ട്രോള്‍

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്തു എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വന്‍വിവാദത്തിന് വഴിവച്ചിരുന്നു
പെങ്ങളൂട്ടിക്കൊപ്പം ഞാന്‍; വിജയരാഘവന് കുഞ്ഞാലിക്കുട്ടിയുടെ സൈലന്റ് ട്രോള്‍
Updated on
1 min read

കൊച്ചി: കേരളത്തിലെ യുഡിഎഫ് വിജയങ്ങളില്‍ തിളക്കമാര്‍ന്ന ജയമാണ് ആലത്തൂരില്‍ രമ്യാ ഹരിദാസിന്റെത്. രമ്യയ്‌ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു ആലത്തൂരിലെ രമ്യയുടെ വിജയം. എന്നാല്‍ വിജയരാഘവനെതിരെ സൈലന്റ് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി. രമ്യയുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം.
 
''കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങള്‍ രമ്യാ ഹരിദാസ്'' ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്തു എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വന്‍വിവാദത്തിന് വഴിവച്ചിരുന്നു. രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിനെക്കുറിച്ചായിരുന്നു വിജയാഘവന്റെ വിവാദ പരാമര്‍ശം. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com