പെയ്യാൻ മടിച്ച് മഴ ; കാലവർഷം രണ്ടുദിവസം കൂടി വൈകിയേക്കും

കാലവർഷം ശ്രീലങ്കയുടെ തെക്കൻ ഭാഗത്തെത്തിയിട്ട് മൂന്നു ദിവസമായി
പെയ്യാൻ മടിച്ച് മഴ ; കാലവർഷം രണ്ടുദിവസം കൂടി വൈകിയേക്കും
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷമെത്താൻ രണ്ടു ദിവസം കൂടി വൈകിയേക്കുമെന്ന് സൂചന. നിലവിലെ സാഹചര്യത്തിൽ എട്ടിന് കാലവ‍ർഷം തുടങ്ങാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മഴ തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നു. 

കാലവർഷം ശ്രീലങ്കയുടെ തെക്കൻ ഭാഗത്തെത്തിയിട്ടു മൂന്നു ദിവസമായി. സാധാരണ രണ്ടു ദിവസത്തിനകം കേരളത്തിലെത്തേണ്ടതാണ്. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമർദമാണ് ഇതിനെ തടയുന്നത്. രണ്ടു ദിവസത്തിനകം ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.

കേരളത്തിൽ ജൂൺ 5 വരെയൊക്കെ കാലവർഷം വൈകുന്നത് പതിവാണ്. പക്ഷേ അടുത്തൊന്നും ഇത്രയും വൈകിയിട്ടില്ല. 1972 ൽ ജൂൺ 18 നാണ് കാലവർഷം തുടങ്ങിയത്. 1918, 1955 വർഷങ്ങളിൽ 11 നായിരുന്നു മഴ ആരംഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com