പെരുമ്പാവൂര്‍ നഗരത്തില്‍ നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍ നഗരത്തില്‍ നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ സ്വദേശിനി ഉഷയെയാണ് മരിച്ചത്. പിപി റോഡില്‍ ജ്യോതി ജങ്ഷന്‍ സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇവരുമായി  കഴിഞ്ഞ ദിവസം വഴക്കിട്ട ഒരാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഉഷ ദീര്‍ഘകാലമായി പെരുമ്പാവൂര്‍ മേഖലയില്‍ ആക്രി പെറുക്കി ജീവിക്കുകയായിരുന്നു. 

മൃതദേഹം പിന്നീട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com