പൊട്ടി വീണ വൈദ്യുതിക്കമ്പി അയയെന്ന് കരുതി പിടിച്ചു ; സ്ത്രീ തൽക്ഷണം മരിച്ചു

തൈക്കാട്ടുശേരി പഞ്ചായത്ത് എട്ടാം വാർഡ് മണപ്പുറം ഫിഷർമെൻ കോളനിയിൽ പുരഹരന്റെ ഭാര്യ സുഭദ്രയാണ് മരിച്ചത്
പൊട്ടി വീണ വൈദ്യുതിക്കമ്പി അയയെന്ന് കരുതി പിടിച്ചു ; സ്ത്രീ തൽക്ഷണം മരിച്ചു
Updated on
1 min read

ആലപ്പുഴ : പൊട്ടി വീണ് കുറുകെ കിടന്നിരുന്ന വൈദ്യുതിക്കമ്പി വസ്ത്രങ്ങൾ ഉണക്കാനിടുന്ന അയയാണെന്നു കരുതി കൈകൊണ്ട് പിടിച്ച വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് എട്ടാം വാർഡ് മണപ്പുറം ഫിഷർമെൻ കോളനിയിൽ പുരഹരന്റെ ഭാര്യ സുഭദ്രയാണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലെ കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതിക്കമ്പിൽ നിന്നാണു ഷോക്കേറ്റത്.

വീടുകൾ കയറിയിറങ്ങി മത്സ്യവിൽപന നടത്തുകയായിരുന്നു സുഭദ്ര. മാക്കേക്കടവിനു സമീപം വഴിയിൽ കുറുകെ കിടന്നിരുന്ന വൈദ്യുതിക്കമ്പി വസ്ത്രങ്ങൾ ഉണക്കാനിടുന്ന അയയാണെന്നു കരുതി കൈ കൊണ്ടു നീക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. തൽക്ഷണം തന്നെ സുഭദ്ര മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com