പൊലീസിനെ ഭയന്നോടി മതിലിൽ കയറി ; മതിലിടിഞ്ഞു വീണ് പ്രതി പിടിയിൽ

രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പൊലീസിനെ ഭയന്നോടി മതിലിൽ കയറി ; മതിലിടിഞ്ഞു വീണ് പ്രതി പിടിയിൽ
Updated on
1 min read

കോഴിക്കോട്  : പൊലീസിനെ ഭയന്നോടി മതിലിൽ കയറിയ പ്രതി പ്രതി മതിലിടിഞ്ഞു വീണ് പരുക്കളോടെ പിടിയിലായി. എടക്കാട് സ്വദേശി പി ടി രാഹുൽ (26) ആണ് പൊലീസിന്റെ പിടിയിലായത്. ബീച്ച് ആശുപത്രിക്ക് സമീപത്തെ മതിലിൽ നിന്നാണ് ഇയാൾ മതിലടക്കം ഇടിഞ്ഞു വീണത്. 

വീഴ്ചയിൽ രാഹുലിന്റെ മുഖത്ത് പരിക്കുണ്ട്. രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകം അടക്കം ഏഴു കേസുകളിലെ പ്രതിയാണ് രാഹുലെന്ന് പൊലീസ് അറിയിച്ചു. 

ഓണനാളിൽ എടക്കാട് തടങ്ങാട്ടു വയലിൽ വച്ചുണ്ടായ അക്രമത്തിൽ കൈയ്ക്കും തലക്കും പരുക്കേറ്റ് ജോഷിതി(25)നെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ രാഹുലിനെതിരെ ജോഷിത് പരാതി നൽകിയിരുന്നു. വീണ്ടും ജോഷിതിനെ ആക്രമിക്കാൻ എത്തിയ രാഹുലിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടാൻ ശ്രമിക്കവെയാണ് ഇയാൾ ഓടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com