പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെ ഡ്രോണ്‍, ആശങ്ക; അന്വേഷണം തുടങ്ങി 

സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ ക്യാമറ കണ്ടെത്തിയത്
പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെ ഡ്രോണ്‍, ആശങ്ക; അന്വേഷണം തുടങ്ങി 
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളില്‍ വീണ്ടും ആകാശ ക്യാമറയുടെ സാന്നിധ്യം. സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ ക്യാമറ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

നേരെത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പരിസരത്ത് ഡ്രോൺ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിന് സമീപമാണ് കഴിഞ്ഞ ദിവസം ഡ്രോൺ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ കോവളത്തും കൊച്ചു വേളിയിലും അര്‍ദ്ധരാത്രിയില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിക്രം സാരാഭായ് സ്‌പേസ് റിസർച്ച് സെന്റർ അടക്കം അതീവ സുരക്ഷാ മേഖലകളിൽ ഡ്രോൺ പറന്നുവെന്നതിനാൽ കനത്ത ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com