പൊലീസ് സംയമനം പാലിക്കുന്നത് ആരാധനാലയമായതിനാല്‍; ശ്രീധരന്‍പിള്ള ദേശീയ ദുരന്തം: എം സ്വരാജ്

നുണയെ ആയുധമാക്കുകയാണ് സംഘപരിവാര്‍. ആരാധനാലയമായതിനാല്‍ തന്നെ പൊലീസ് സംയമനം പാലിക്കുകയാണ്
പൊലീസ് സംയമനം പാലിക്കുന്നത് ആരാധനാലയമായതിനാല്‍; ശ്രീധരന്‍പിള്ള ദേശീയ ദുരന്തം: എം സ്വരാജ്
Updated on: 
1 min read

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം.എല്‍.എ എം.സ്വരാജ്. മതസൗഹാര്‍ദ്ദത്തില്‍ മുന്നോട്ട് പോകുന്ന കേരളത്തെ ദ്രുവീകരിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയില്‍ നിന്നും ശ്രീധരന്‍ പിള്ളയില്‍ നിന്നുമുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയില്‍ ആര്‍.എസ്.എസിന്റെ കൊടും ക്രിമിനലുകള്‍ തമ്മിലടിച്ചിരിക്കുകയാണ്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്ളില്‍ വച്ച് ശ്രീധരന്‍ പിള്ള പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. നുണയെ ആയുധമാക്കുകയാണ് സംഘപരിവാര്‍. ആരാധനാലയമായതിനാല്‍ തന്നെ പൊലീസ് സംയമനം പാലിക്കുകയാണ്. എന്നാല്‍ കലാപമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടിയുണ്ടാകുമെന്നും എം.സ്വരാജ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com