പോരാളി ഷാജിയെ വെട്ടാന്‍ വാസു; പുതിയ പോരാളിയെ കളത്തിലിറക്കി കോണ്‍ഗ്രസ്

ഇടതടവില്ലാതെ പോസ്റ്റുകളിട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് ഷാജിയും വാസുവും
പോരാളി ഷാജിയെ വെട്ടാന്‍ വാസു; പുതിയ പോരാളിയെ കളത്തിലിറക്കി കോണ്‍ഗ്രസ്
Updated on: 
1 min read

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് പോരാളി ഷാജി. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പോരാളി ഷാജി എന്ന ഫേയ്‌സ്ബുക്ക് പേജ് എതിരാളികള്‍ക്ക് സൃഷ്ടിക്കുന്ന വെല്ലിവിളി ചില്ലറയല്ല. ട്രോളുകളും വിമര്‍ശനങ്ങളുമായി കളം നിറയുന്ന പോരാളി ഷാജിക്ക് ഒരു എതിരാളിയെ കൊണ്ടുവന്നിരിക്കുകയാണ് കോണ്‍ഗ്രസ്. പോരാളിയെ തന്നെയാണ് പ്രതിപക്ഷം കളത്തിലിറക്കിയിരിക്കുന്നത്. പോരാളി വാസു. ഷാജിയുടെ അത്ര വളര്‍ന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വാസുവിന്റെ പിന്തുണ ഏറി വരുന്നുണ്ട്. 

ഷാജിയെ പോലെ തന്നെ തീപ്പൊരി പോസ്റ്റുകളുമായാണ് വാസുവും എത്തുന്നത്. ട്രോളുകളും എതിരാളിയുടെ പ്രസംഗത്തിനുള്ള കുറിക്കുകൊള്ളുന്ന മറുപടികളും ചരിത്രം കുത്തിപ്പൊക്കി ഓര്‍മപ്പെടുത്തലുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ട് പോരാളികളും തിരക്കിലാണ്. ഇടതടവില്ലാതെ പോസ്റ്റുകളിട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് ഷാജിയും വാസുവും. എന്നാല്‍ ഷാജിയുടെ അത്ര ഹൈപ്പൊന്നും വാസുവിന്റെ പോസ്റ്റുകള്‍ ഉണ്ടാക്കുന്നില്ല. അഞ്ച് ലക്ഷത്തില്‍ അധികം പേരാണ് പോരാളി ഷാജിയെ കേള്‍ക്കാനുള്ളത്. എന്നാല്‍ വാസുവിന്റെ ആരാധകരുടെ എണ്ണം 25,000 ത്തില്‍ ഒതുങ്ങും. 

ഇത് മാത്രമല്ല, നിരവധി ഗ്രൂപ്പുകളിലൂടെയും സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്നുണ്ട്. സിപിഎമ്മിനുവേണ്ടി നേരത്തേതന്നെ രംഗത്തുള്ള തിരുവാലി സഖാക്കള്‍, കൊണ്ടോട്ടി സഖാക്കള്‍, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങി നിരവധി പേര്‍ കളത്തിലുണ്ട്. അതുപോലെ കോണ്‍ഗ്രസിനും നിരവധി സോഷ്യല്‍ മീഡിയ പേജുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ പേരിലും പേജുകള്‍ വരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER