പ്രണയം നിരസിച്ചതിന് അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോയമ്പത്തൂര്‍: പ്രണയം നിരസിച്ചതിന് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. 

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ നിലയില്‍ രണ്ടു ദിവസത്തിനിടെ ഒരിക്കല്‍ പോലും പുരോഗതി ദൃശ്യമായിരുന്നില്ല. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പടെയുള്ള ചികിത്സകള്‍ തുടങ്ങാനിരിക്കേയാണ് രാവിലെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തത്. 

പത്തനംതിട്ടയില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയതിന് ശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താവും നാട്ടിലേക്ക് കൊണ്ടുവരിക. പെണ്‍കുട്ടിക്ക് ഒപ്പം രണ്ടു ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് െ്രെകം പ്രിവെന്‍ഷന്‍ ആന്‍ഡ് വിക്ടിംസ് കെയര്‍ എന്ന സന്നദ്ധ സംഘടന ചികിത്സ ഏറ്റെടുത്തതോടെയാണ് പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ഇക്കഴിഞ്ഞ 14നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് പെണ്‍കുട്ടിയെ സമീപത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം നടന്നതിന് പിറ്റേ ദിവസം തീകൊളുത്തി പൊള്ളലേറ്റ നിലയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 65 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com