പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടിട്ട് ഒരു വര്‍ഷം, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യാഗ്രഹം 

കോടതിയുടെ മേല്‍നോട്ടത്തിലുള്ള പുനരന്വേഷണം എന്ന ആവശ്യമാണ് മാതാപിതാക്കള്‍ ഉന്നയിക്കുന്നത്
പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടിട്ട് ഒരു വര്‍ഷം, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യാഗ്രഹം 
Updated on
1 min read

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യാഗ്രഹം ഇന്ന് മുതല്‍. വീട്ടുമുറ്റത്താണ് രക്ഷിതാക്കളുടെ പ്രതിഷേധ സമരം. കേസിലെ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി വന്നത് ഒക്ടോബര്‍ 25നായിരുന്നു. 

ഒക്ടോബര്‍ 25 മുതല്‍ ഒരാഴ്ചയാണ് സമരം. കോടതിയുടെ മേല്‍നോട്ടത്തിലുള്ള പുനരന്വേഷണം എന്ന ആവശ്യമാണ് മാതാപിതാക്കള്‍ ഉന്നയിക്കുന്നത്. തെളിവുകളുടെ അഭാവത്തിലാണ് വളയാര്‍ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. 

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാണിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. ഏത് അന്വേഷണത്തിനും കൂടെ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. 

പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധി റദ്ദാക്കണം എന്ന സര്‍ക്കാര്‍ അപ്പീലില്‍ അടുത്ത ആഴ്ച ഹൈക്കോടതിയില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷനും കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ അന്വേഷണ മേധാവിയായ ഡിവൈഎസ്പിക്ക് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com