പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് ; ഇടതുസര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

പിണറായി വിജയന്റെ നേതൃത്വത്തില്‍ 2016 മെയ് 25നാണ് സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറുന്നത്
പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് ; ഇടതുസര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്
Updated on
1 min read


തിരുവനന്തപുരം : കോവിഡ് മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ക്കിടെ സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ ഇന്ന് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വാര്‍ഷികാഘോഷ പരിപാടികള്‍ വേണ്ടെന്നാണ് തീരുമാനം. പ്രഖ്യാപിച്ച ശേഷം ഉപേക്ഷിച്ച ഒറ്റ പദ്ധതിയുമില്ല എന്നതാണ് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന  സര്‍ക്കാരിന്റെ ഏറ്റവും വലിയ മുഖമുദ്രയെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച്‌ 25 മുതൽ 31 വരെ എൽഡിഎഫ്‌ പ്രവർത്തകർ ഗൃഹസന്ദർശന പരിപാടി നടത്തും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും അവരുടെ അഭിപ്രായം സ്വരൂപിക്കാനുമാണ്‌ ‌ ഗൃഹസന്ദർശന പരിപാടി നടത്തുന്നത്‌.  ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതിനൊപ്പം അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള അവസരമായും ഗൃഹസന്ദർശന പരിപാടി മാറ്റണമെന്ന്‌ ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ 2016 മെയ് 25നാണ് സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറുന്നത്. പ്രളയവും  നിപായും പ്രകൃതി ദുരന്തങ്ങളും തിരിച്ചടിയായപ്പോള്‍ അതിജീവനത്തിന്റെ പുതിയ ചുവടുവയ്‌പോടെയാണ്  സര്‍ക്കാര്‍ അവയെ നേരിട്ടത്.   പ്രളയാനന്തരം കേരളം പുനര്‍നിര്‍മിക്കുക എന്ന ബൃഹദ്ദൗത്യമാണ്  സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിനുള്ള കര്‍മപദ്ധതിയില്‍ ശ്രദ്ധയൂന്നി മുന്നോട്ടുപോകുമ്പോഴാണ് കോവിഡിന്റെ കടന്നുവരവ്.  

രാജ്യത്തെ ആദ്യ കോവിഡ് ബാധയുണ്ടായ സംസ്ഥാനമാണ് കേരളം.  വെല്ലുവിളികള്‍ ഏറെ കടുത്തതാണെങ്കിലും കോവിഡിനെ നേരിടുന്ന കേരള 'മോഡല്‍' ഇപ്പോള്‍ ലോകത്തുതന്നെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. നിതി ആയോഗിന്റെ ആരോഗ്യസൂചികയില്‍ വ്യവസായ വികസനത്തിലും സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരപ്പട്ടികയിലും കേരളം ഒന്നാമതാണ്. മികവ് തെളിയിച്ച് ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖല, അഴിമതി ഏറ്റവുംകുറഞ്ഞ സംസ്ഥാനം, മികച്ച ഭരണനിര്‍വഹണം.... ഇങ്ങനെ ശ്രദ്ധേയമായ ചുവടുവെപ്പുകളുമായാണ് ഇടതുസര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തേക്ക് കടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com