

തിരുവനന്തപുരം: മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുമെന്ന് കേരളത്തിലെത്തിയ മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത്. ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവയ്ക്കു സഹായം നല്‍കുമെന്ന് സാവന്ത് അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ് ഡോ. ദീപക് സാവന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ക്യാമ്പുകളില്‍ ദൗര്‍ലഭ്യം നേരിടുന്ന ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ് എന്നിവ നല്‍കും. പ്രളയദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാടില്‍ സഹായവുമായെത്തിയ മഹാരാഷ്ട്ര ആരോഗ്യ മന്ത്രിക്ക് കെ.കെ. ശൈലജ നന്ദി അറിയിച്ചു.
പന്തളം, ചെങ്ങന്നൂര്‍, കുട്ടനാട് എന്നീ പ്രദേശങ്ങള്‍ മഹാരാഷ്ട്ര സംഘം സന്ദര്‍ശിച്ചു. ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ പ്രസിഡന്റ് രാജീവ് രാജധാനിയും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates