പ്രവാസികള്‍ക്ക് ദുരിതമാകുന്ന ഹര്‍ത്താല്‍ പ്രഖ്യാപനം 24 മണിക്കൂര്‍ മുമ്പെങ്കിലും വേണം: എം എ യൂസഫലി

പ്രവാസികള്‍ക്ക് ദുരിതമാകുന്ന ഹര്‍ത്താല്‍ പ്രഖ്യാപനം 24 മണിക്കൂര്‍ മുമ്പെങ്കിലും വേണം: എം എ യൂസഫലി

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം ജനങ്ങളെ അറിയിക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രമുഖ വ്യവസായ എം എ യൂസഫലി
Published on

തിരുവനന്തപുരം: ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം ജനങ്ങളെ അറിയിക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രമുഖ വ്യവസായ എം എ യൂസഫലി. പെട്ടെന്നുളള ഹര്‍ത്താല്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തീരാദുരിതമാണ് സമ്മാനിക്കുന്നതെന്നും യുസഫലി തുറന്നടിച്ചു. ലോക കേരളസഭയിലാണ് യുസഫലിയുടെ പ്രതികരണം

മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തുന്നവര്‍ പെട്ടെന്നുളള ഹര്‍ത്താല്‍ കാരണം വലയുകയാണ്. ഭക്ഷണവും വാഹനവും ലഭിക്കാതെ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകുകയാണെന്നും യൂസഫലി പറഞ്ഞു. 

പ്രവാസി നിക്ഷേപങ്ങള്‍ക്ക് മൂലധന വളര്‍ച്ച ഉറപ്പാക്കണം. ബാങ്കിനേക്കാള്‍ കൂടുതല്‍ വരുമാനം മാസാമാസം ലഭിക്കുന്നതിനുളള സംവിധാനം ഒരുക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com