

തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികൾക്കും ഇനി ഏഴ് ദിവസം ക്വാറന്റൈൻ മതി. ഏഴ് ദിവസത്തിനു ശേഷം കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. ടെസ്റ്റിന് വിധേയരാകാത്തവർ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം. ഇക്കാര്യം വ്യക്തമാക്കി സർക്കാർ പുതിയ ഉത്തരവ് ഇറക്കി.
നേരത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ ഏഴുദിവസമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിൽ പ്രവാസികളുടെ കാര്യം വ്യക്തമാക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് പ്രവാസികളുടെ കാര്യം വ്യക്തമാക്കി പുതിയ ഉത്തരവിറക്കിയത്.
അതിനിടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡ് വ്യാപനം നിയന്ത്രണാതീതമായാൽ എല്ലാം പൂട്ടിയിടേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. ചെറുപ്പക്കാർക്ക് കോവിഡ് വരില്ലെന്ന മിഥ്യാധാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിദിന കണക്കുകൾ ഏഴായിരം കടന്ന് കുതിക്കുമ്പോൾ നിസാരമായി കാണരുതെന്നാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. മരണമടഞ്ഞവർ 72 ശതമാനവും അറുപതിന് മുകളിൽ പ്രായമുളളവരാണെന്നും എന്നാൽ ബാക്കി 28 ശതമാനം ചെറുപ്പക്കാരാണെന്നും മന്ത്രി ഓർമിപ്പിച്ചു. ആരോഗ്യ മേഖലയിലുളളവർ ഈ ഘട്ടത്തിൽ സമരം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates