പ്രസവത്തെ തുടര്‍ന്ന് ഭാര്യ മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍; അനാഥനായി നാലുമാസം പ്രായമുള്ള കുഞ്ഞ്

ഭാര്യ അജേന്ദു നാലു മാസം മുന്‍പ് പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
പ്രസവത്തെ തുടര്‍ന്ന് ഭാര്യ മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍; അനാഥനായി നാലുമാസം പ്രായമുള്ള കുഞ്ഞ്
Updated on: 
1 min read

തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. വലിയമല പേരില കടുക്കാകുന്ന് പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ വത്സല ദമ്പതികളുടെ മകന്‍ വിഷ്ണുവിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 32 വയസ്സായിരുന്നു.

ഇന്ന് രാവിലെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് വിഷ്ണു തൂങ്ങി മരിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യ അജേന്ദു നാലു മാസം മുന്‍പ് പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു.വലിയമല പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 4 മാസം പ്രായമുള്ള കുഞ്ഞുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com