

വാഷിംഗ്ടണ്‍ : കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും പ്രവാസികളുടെ സഹായം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അമേരിക്കയില്‍ സന്ദര്‍ശം നടത്തുന്ന മന്ത്രി പ്രവാസി മലയാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായമാണ് ലഭ്യമായതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കേരളത്തിന്റെ ആവശ്യം മനസ്സിലാക്കിയ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ വളരെ പ്രോത്സാഹന ജനകമായ സഹകരണമാണ് നല്‍കിയത്. മീറ്റിംഗില്‍ പങ്കെടുത്ത ഓരോ വ്യക്തിയും അവരവരുടെ ജന്മസ്ഥലത്തുള്ള ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും ആരോഗ്യ വകുപ്പിന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ആ പ്രദേശത്തുള്ള ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
കൂടാതെ പാപ് സ്മിയര്‍ ടെസ്റ്റിനുള്ള (സ്ത്രീകള്‍ക്കുള്ള ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ആരംഭ ദിശയില്‍ തന്നെ കണ്ടെത്താനുള്ള ഉപകരണം ) ഉപകരണങ്ങള്‍ സംഭാവനയായി നല്‍കാമെന്ന പ്രഖ്യാപനവും ഉണ്ടായതായി മന്ത്രി അറിയിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണവും പുനരുദ്ധാരണവും ആയി ബന്ധപെട്ട് പ്രവാസി മലയാളികളടെ മീറ്റിംഗില്‍ പങ്കെടുക്കുന്നു.
കേരളത്തിന്റെ ആവശ്യം മനസ്സിലാക്കിയ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ വളരെ പ്രോത്സാഹന ജനകമായ സഹകരണമാണ് നല്‍കിയത്. 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായമാണ് ഈ യാത്രയിലൂടെ ലഭ്യമായത്. ഈ മീറ്റിംഗില്‍ പങ്കെടുത്ത ഓരോ വ്യക്തിയും അവരവരുടെ ജന്മസ്ഥലത്തുള്ള ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും ആരോഗ്യ വകുപ്പിന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ആ പ്രദേശത്തുള്ള ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. അത് കൂടാതെ പാപ് സ്മിയര്‍ ടെസ്റ്റിനുള്ള (സ്ത്രീകള്‍ക്കുള്ള ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ആരംഭ ദിശയില്‍ തന്നെ കണ്ടെത്താനുള്ള ഉപകരണം ) ഉപകരണങ്ങള്‍ സംഭാവനയായി നല്‍കാമെന്ന പ്രഖ്യാപനവും ഉണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates