പ്രായം നോക്കുന്ന യന്ത്രമില്ല; വൈദ്യുതി നിരക്കില്‍ വലിയ വര്‍ധന ഉണ്ടാകില്ല: എംഎം മണി 

പ്രായം നോക്കുന്ന യന്ത്രം ആരുടെയും കയ്യിലില്ല - ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല 
പ്രായം നോക്കുന്ന യന്ത്രമില്ല; വൈദ്യുതി നിരക്കില്‍ വലിയ വര്‍ധന ഉണ്ടാകില്ല: എംഎം മണി 
Updated on
1 min read

ഇടുക്കി: ശബരിമലയില്‍ എത്തിയ യുവതികളുടെ പട്ടിക സര്‍ക്കാര്‍ നല്‍കിയതില്‍ അപാതകളുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ പരിശോധിക്കുമെന്നു മന്ത്രി എം.എം.മണി. പ്രായം നോക്കുന്ന യന്ത്രം ആരുടെയും കയ്യിലില്ല. ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി നിരക്കു വര്‍ധന റഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണ്. ഭാരിച്ച വര്‍ധന ഉണ്ടാകില്ല. പ്രോട്ടോക്കോളിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് പി.ജെ.ജോസഫ് എംഎല്‍എയ്ക്ക് നിയമബോധമില്ലാത്തതിനാലാണു അദ്ദേഹം മുഖ്യമന്ത്രിയുടെ ചടങ്ങില്‍നിന്നു വിട്ടു നിന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍, അധ്യക്ഷനാക്കിയില്ലെന്ന പേരു പറഞ്ഞു പരിപാടി ബഹിഷ്‌കരിക്കുന്നതു ബാലിശമാണെന്നും മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com