

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പൊതുപരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രി പ്രഫ സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുന്നത്.
മാർച്ച് പകുതിയോടെ ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷകൾ കോവിഡിനെ തുടർന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. ജൂലൈ ആദ്യം ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും തിരുവനന്തപുരം നഗരത്തിൽ അപ്രതീക്ഷതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രഖ്യാപനം വൈകുകയായിരുന്നു.
പരീക്ഷാഫലം ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralaresults.nic.in, http://results.itschool.gov.in, http://dhsekerala.gov.in, http://www.results.kite.kerala.gov.in, http://www.kerala.gov.inഎന്നിവയിൽ പ്രസിദ്ധീകരിക്കും
സഫലം 2020, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവ് എന്നിവ വഴിയും ഫലം ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവ്, സഫലം ആപ്പുകളിൽ ലഭ്യമാകും.
അഞ്ചര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ന് ഫലമറിയാൻ കാത്തിരിക്കുന്നത്. അഞ്ചേകാൽ ലക്ഷം വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയപ്പോൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാർതിഥികൾ പരീക്ഷയ്ക്ക് ഹാജരായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates