

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളുടെ മൂല്യനിർണയം നാളെ തുടങ്ങും. 79 കേന്ദ്രങ്ങളിൽ നടക്കുന്ന ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ 26447 അധ്യാപകർ പങ്കെടുക്കും. 3031 അധ്യാപകരാണ് എട്ട് കേന്ദ്രങ്ങളിലായി നടക്കുന്ന വിഎച്ച്എസ്ഇ മൂല്യനിർണയത്തിൽ ഉണ്ടാവുക. ജൂൺ 19ന് മൂല്യനിർണയം അവസാനിക്കും.
ഏപ്രിൽ 26ന് പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം ലോക്ഡൗണിനെ തുടർന്ന് മാറ്റിവെച്ചതായിരുന്നു. സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം പരിഗണിച്ച് അധ്യാപകർക്ക് സൗകര്യപ്രദമായ മൂല്യനിർണയ കേന്ദ്രം തെരഞ്ഞെടുക്കാൻ അവസരം നൽകിയിട്ടുണ്ട്. പൊതുഗതാഗതം ആരംഭിക്കാതെ മൂല്യനിർണയം തുടങ്ങുന്നത് ക്യാമ്പുകളിൽ എത്തുാൻ പ്രയാസമുണ്ടാക്കുമെന്ന് അധ്യാപകർ നേരത്തെ അറിയിച്ചിരുന്നു.
ജൂൺ ഏഴ് മുതൽ എസ്എസ്എൽസി മൂല്യനിർണയം ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates