ഫസല്‍വധക്കേസിലെ വെളിപ്പെടുത്തല്‍ സിപിഎം-പൊലീസ് ഗൂഢാലോചനയുടെ ഭാഗം;  പൊലീസ് തന്നെ തല്ലിച്ചതച്ച ശേഷം തന്റെ കുറ്റമൊഴി രേഖപ്പെടുത്തിയതെന്ന് സുബീഷ്

ഫസല്‍ വധക്കേസിലെ പുതിയ വെളിപ്പെടുത്തല്‍ സിപിഎം - പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന്  കുമ്മനം - പൊലീസ് തല്ലിച്ചതച്ചാണ് ഫസല്‍ വധക്കേസില്‍ തന്റെ കുറ്റസമ്മത മൊഴിയെന്ന പേരില്‍ പോലീസ് പുറത്തുവിട്ടതെന്ന് സുബീഷ്
ഫസല്‍വധക്കേസിലെ വെളിപ്പെടുത്തല്‍ സിപിഎം-പൊലീസ് ഗൂഢാലോചനയുടെ ഭാഗം;  പൊലീസ് തന്നെ തല്ലിച്ചതച്ച ശേഷം തന്റെ കുറ്റമൊഴി രേഖപ്പെടുത്തിയതെന്ന് സുബീഷ്
Updated on
1 min read

കൊല്ലം: ഫസല്‍ വധക്കേസിലെ പുതിയ വെളിപ്പെടുത്തല്‍ സിപിഎം - പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പൊലീസ് സുബീഷിനെ മര്‍ദ്ദിച്ചശേഷം പറയിക്കുകയായിരുന്നെന്നും കുമ്മനം അഭിപ്രായപ്പെട്ടു. 

ഫസല്‍വധക്കേസില്‍ യഥാര്‍ത്ഥപ്രതികളെ തന്നെയാണ് സിബിഐ പിടികൂടിയത്. ഇപ്പോഴത്തെ വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. മദ്യനയത്തിനെതിരെ ഉയര്‍ന്നുവന്ന ജനരോക്ഷം ഭയന്നാണ് സിപിഎമ്മിന്റെ പുതിയ നീക്കമെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. സിപിഎം നടത്തുന്ന നീക്കം തീക്കൊള്ളിക്കൊണ്ടുള്ള തലചൊറിയലാണ്. സംസ്ഥാനത്താകെ സിപിഎം പ്രവര്‍ത്തകര്‍ കലാപം സൃഷ്ടിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

അതേസമയം തന്നെ പൊലീസ് തല്ലിച്ചതച്ചാണ് ഫസല്‍ വധക്കേസില്‍ കുറ്റസമ്മത മൊഴിയെന്ന പേരില്‍ പോലീസ് പുറത്തുവിട്ടതെന്ന് സുബീഷ് പറയുന്ന വീഡീയോയും കുമ്മനം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു.  കസ്റ്റഡിയിലെടുത്ത 2016 നവംബര്‍ 17 മുതല്‍ പോലീസ് പറഞ്ഞ പ്രകാരം മൊഴി നല്‍കുന്നത് വരെ തന്നെ തല്ലി ചതച്ചു. 18ാം തീയതി വൈകിട്ട് മര്‍ദ്ദനമേറ്റ് ബോധമറ്റുവീണ തന്നെ മൂന്ന് ആശുപത്രികളിലായി ചികിത്സിച്ചുവെന്നും സുബീഷ് . പറഞ്ഞതനുസരിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നും കുടുംബം തുലയ്ക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായും സുബീഷ് പറയുന്നു.

19ാം തീയതി രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും മുമ്പ് എഴുതി പഠിപ്പിച്ച ശേഷം തന്നെക്കൊണ്ട് 5 ലേറെ തവണ പോലീസ് പറഞ്ഞ പ്രകാരം കാര്യങ്ങള്‍ പറയിപ്പിച്ചു . ആദ്യഘട്ടത്തില്‍ പറഞ്ഞത് ശരിയാകാത്തതിനെ തുടര്‍ന്ന് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ഡിവൈഎസ് പിമാരായ സദാനന്ദന്‍, പ്രിന്‍സ് എന്നിവരാണ് തന്നെ ശാരീരികമായി ഉപദ്രവിച്ച് കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചത് .

പ്രമുഖ ആര്‍എസ്എസ് നേതാക്കളുടെ പേര് പറഞ്ഞാല്‍ വെറുതെ വിടാമെന്നും ഇവര്‍ പറയുകയുണ്ടായി. കൂത്ത് പറമ്പ് സ്വദേശി മോഹനന്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ രക്ഷപ്പെടാന്‍ ,സഹായിച്ചുവെന്ന പേരിലാണ് പോലീസ് തന്നെ കസ്‌റ്‌റഡിയിലെടുത്തത് എന്നാല്‍ ഈ കേസിനെ പറ്റി ഒന്നും ചോദിക്കാതെ നേരെ ഫസല്‍ കേസിലേക്കാണ് പോലീസ് കടന്നതെന്നും സുബീഷ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com