ഫാനി രൂപപ്പെട്ടു; കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത: യെല്ലോ അലര്‍ട്ട്

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടുവരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഫാനി രൂപപ്പെട്ടു; കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത: യെല്ലോ അലര്‍ട്ട്
Updated on
1 min read

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടുവരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനോടനുബന്ധിച്ചു കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

ഞായറാഴ്ച മണിക്കൂറില്‍ 30-50 കിലോമീറ്റര്‍ വേഗതയിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മണിക്കൂറിലല്‍ 40-60 കിമി വരെ വേഗതിലും കാറ്റു വീശുവാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ ചില സ്ഥലങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 

ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com