ഫിലിപ്പ് സർലി; ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരേ പോലെ സഞ്ചരിച്ച മനുഷ്യൻ

ഫിലിപ്പ് സർലി; ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരേ പോലെ സഞ്ചരിച്ച മനുഷ്യൻ
ഫിലിപ്പ് സർലി; ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരേ പോലെ സഞ്ചരിച്ച മനുഷ്യൻ
Updated on
2 min read

ന്തരിച്ച ലോക പ്രശസ്ത നാടക സംവിധായകനും അഭിനയ പരിശീലകനുമായ ഫിലിപ്പ് സർലിയെ അനുസ്മരിച്ച് നാടക നടനും സംവിധായകനും അധ്യാപകനുമായ എമിൽ മാധവി. കളരിയിലൂടെയും യോഗയിലൂടെയും തായ്ച്ചിയിലൂടെയും തന്റെതായ അഭിനയ പരിശീലന പദ്ധതികളിലൂടെയും
ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരേപോലെ സഞ്ചരിച്ച മനുഷ്യനാണ് ഫിലിപ്പ് സർലിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് എമിൽ മാധവി ഫിലിപ്പ് സാർലിയെ അനുസ്മരിച്ചത്. 

തിയേറ്റർ പരിശീലനം ഒരു ജീവിത രീതിയാണെന്നും അതിന്റെ ആന്തരികവും ബാഹ്യവുമായ അന്വേഷണങ്ങൾക്കായി തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഫിലിപ്പ് സർലി. ലോക നാടക ചരിത്രത്തിൽ തന്റേതായ സഞ്ചാര രേഖകളും ദിശാ മാപിനിയും വരും തലമുറയ്ക്കായി കരുതി വച്ചിട്ടാണ് അദ്ദേഹം വിട വാങ്ങിയതെന്നും കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ശരീരത്തെ കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങൾ ആരംഭിക്കുന്നത് അവനവനിൽ നിന്ന് തന്നെയാണ്‌.
വൃത്തത്തിലുള്ള യാത്രയാണത്, തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തും എന്നാൽ യാത്ര പുറപ്പെട്ടയാളും തിരിച്ചെത്തിയ ആളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാവും, അഴിച്ച് കളയേണ്ടതെല്ലാം ആ യാത്ര അഴിച്ചു കളയും അവനവൻ തന്നെ കൂടുതൽ തെളിയുകയും ചെയ്യും. പലപ്പോഴും ആ യാത്ര പൂർത്തിയാക്കാതെ വഴിയിൽ എവിടെയെങ്കിലും അവസാനിപ്പിക്കും.
എന്നാൽ യാത്ര പൂർത്തിയാക്കിയവരിൽ മാത്രം കാണുന്ന ഒരു തെളിച്ചമുണ്ട്. ഒരു കലാകാരൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ആ തെളിച്ചത്തെ അന്വേഷിച്ച് ഇറങ്ങിയവരിൽ ഒരാളാണ് ലോക പ്രശസ്ത നാടക സംവിധായകനും അഭിനയ പരിശീലകനുമായ ഫിലിപ്പ് സർലി. കളരിയിലൂടെയും യോഗയിലൂടെയും തായ്ച്ചിയിലൂടെയും തന്റെതായ അഭിയ പരിശീല പദ്ധതികളിലൂടെയും
ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരേപോലെ സഞ്ചരിച്ച മനുഷ്യൻ.

ഫിലിപ്പ് സർലിയുടെ പ്രധാന കൃതികളിൽ ഒന്നായ
' Psychophysical Acting: An Intercultural Approach After Stanislavski'
എന്ന പുസ്തകത്തിൽ "A landscape made of bridges" എന്ന പേരിലുള്ള അവതാരികയിൽ യുജിനോ ബാർബ പറയുന്നുണ്ട് മൂന്ന് കൈവഴികൾ ചേർത്ത് വച്ച ഒരു പാലത്തിലാണ് ഫിലിപ്പ് സർലിയുടെ ഈ പുസ്തകം നിൽക്കുന്നത്.
ഒന്ന് :
ഏഷ്യൻ തിയേറ്റർ പാരമ്പര്യത്തിന്റെയും പാശ്ചാത്യ പാരമ്പര്യത്തിന്റെയും കൈവഴി
രണ്ട് :കലാപരവും ശാസ്ത്രീയവുമായ അറിവുകളുടെതും,
മൂന്ന് :
അവതരണപരതയും കലാകാരന്റെ ആന്തരിക പ്രവർത്തനവുമായി ബന്ധപ്പെട്ട കൈവഴി.

ഇത് പുസ്തകത്തിനുള്ള അവതാരിക മാത്രമല്ല ഒരു ജീവിതം കൊണ്ട് ഒരാൾ നടന്ന വഴികളുടെ ചുരുക്കെഴുത്ത്കൂടിയാണ്

1976മുതൽ 1993വരെ പല സമയങ്ങളിലായി കേരളത്തിൽ വന്ന് കളരി പഠിക്കുകയും,കളരിയെ കുറിച്ച്
when body become all eye's എന്ന പ്രശസ്തമായ പുസ്തകം എഴുതുകയും, കളരിപോലുള്ള ആയോധന കലകളുടെ സത്ത നടന്റെ ശരീരത്തിൽ ഏത് വിധത്തിൽ ഉപയോഗിക്കണമെന്നും.
തിയ്യേറ്റർ പരിശീലനം ഒരു ജീവിത രീതിയാണെന്നും അതിന്റെ ആന്തരികവും ബാഹ്യവുമായ അനേഷണങ്ങൾക്കായി തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്ത ഫിലിപ്പ് സർലി ലോക നാടക ചരിത്രത്തിൽ തന്റേതായ സഞ്ചാര രേഖകളും ദിശാ മാപിനിയും വരും തലമുറയ്ക്കായി കരുതി വച്ചിട്ടാണ് വിടവാങ്ങിയത്

പ്രണാമം

ഫിലിപ്പ് സർലിയെ നേരിൽ കാണാനും അദ്ദേഹത്തിന്റെ പുസ്തങ്ങളെ കുറിച്ചും, പരിശീലന പദ്ധതികളെ കുറിച്ചും നേരിട്ട് സാംസാരിക്കാനും കാരണമായി തീർന്ന ശ്രീജിത്ത് മാഷിനെSreejith Ramanan സ്നേഹപൂർവ്വം ഓർക്കുന്നു.

NB:കഴിഞ്ഞ ഇറ്റഫോക്കിൽ ഫിലിപ്പ് സർലിയുടെ Told by the Wind എന്ന നാടകം അവതരിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com