തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അധ്യാപികയായ ദീപ നാശാന്തിനെതിരെ വീണ്ടുമൊരു മോഷണ ആരോപണം കൂടി. ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് ബയോ സ്വന്തം വരികള്‍ അല്ലെന്നും അത് കോപ്പിയടിച്ചതാണെന്നുമാണ് ആരോപണം. കേരളവര്‍മ്മയിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ സംഗീത സുബ്രമഹ്ണ്യന്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.
കേരള വര്‍മ്മയിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയിലെ വരികള്‍ കടപ്പാട് വയ്ക്കാതെ ഫേസ്ബുക്ക് ബയോ ആയി നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം ആരംഭിച്ചപ്പോള്‍ തന്നെ ദീപാ നിശാന്ത് ഫേസ്ബുക്ക് ബയോ നീക്കം ചെയ്തു.
നേരത്തെ കവി എസ് കലേഷിന്റെ കവിത ദീപാ നിശാന്ത് സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ സര്‍വ്വീസ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിവാദമായതോടെ ദീപ തന്നെ കലേഷിനോട് മാപ്പും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അടുത്ത കോപ്പിയടി വിവാദം പുറത്തു വന്നിരിക്കുന്നത്.
സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Deepa Nisanth teacher ഈ വരികൾ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാൻ ഈ പോസ്റ്റ് ഇട്ടതു, ഞാൻ കേരളവര്മയില് പഠിക്കുമ്പോൾ കേട്ട് പരിചയിച്ച ഈ വരികൾ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു . അത് ശരത് ചന്ദ്രൻ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി . തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , ഉയുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തിൽ എഴുതിയ ഒരു കവിതയിലെ രണ്ടു വരികൾ എടുത്ത് ബയോ ആകുബോൾ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകർ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കിൽ അത് അവരുടെ പ്രശ്നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല . ആശാനും onv ഒന്നുമല്ലാ ഇതെഴുതിയത് , ഈ വരികൾ എഴുതിയ, താങ്കൾ പഠിച്ച, ഇപ്പോൾ പഠിപ്പിക്കുന്ന അതെ കേരള വർമയിൽ ( 2005 - 2008 ഫിസിക്സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കൾ കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates