ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച കാറിടിച്ച് അതേ കോളജിലെ വിദ്യാര്‍ഥി മരിച്ചു

ചാവര്‍കോട് സി.എച്ച്.എം.എം കോളജ് വിദ്യാര്‍ഥി കടയ്ക്കാവൂര്‍ സ്വദേശിനിയായ മീര മോഹന്‍ ആണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച കാറിടിച്ച് അതേ കോളജിലെ വിദ്യാര്‍ഥി മരിച്ചു
Updated on
1 min read

വര്‍ക്കല: ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച കാറിടിച്ച്് അതേ കോളജിലെ വിദ്യാര്‍ഥിനി മരിച്ചു. ചാവര്‍കോട് സി.എച്ച്.എം.എം കോളജ് വിദ്യാര്‍ഥി കടയ്ക്കാവൂര്‍ സ്വദേശിനിയായ മീര മോഹന്‍ ആണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. ഈ കേളേജിലെ എംസിഎ വിദ്യാര്‍ഥി ആയ മീര മോഹന്‍ പ്രൊജക്ട് സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു. കോളജിനു സമീപം കടയില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കയറിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ പുറത്ത് കാത്തു നിന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്.

അലക്ഷ്യമായി വാഹനം ഓടിച്ചു റോങ് സൈഡില്‍ വന്നാണ് അപകടം ഉണ്ടാക്കിയെന്ന് ആരോപിച്ചു നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്തു. കാറില്‍ ഉണ്ടായിരുന്ന 5 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com