

കൊച്ചി: എകെജിയെ കുറിച്ച് ഇത്തരം അപഹാസ്യമായ പരാമര്‍ശം നടത്താന്‍ വിടി ബല്‍റാമിന് മാത്രമെ കഴിയുകയുള്ളുവെന്ന് എം സ്വരാജ് എംഎല്‍എ. ഫെയ്‌സ്ബുക്കില്‍ മാത്രം പിച്ചവെച്ച് നടന്ന ഒരാളാണെന്നും സ്വരാജ് കുറ്റപ്പെടുത്തി.മഹാത്മാഗാന്ധിയോ നെഹ്രുവും ഉള്‍പ്പടെ നാടാദരിക്കുന്ന ഏതെങ്കിലും മണ്‍മറഞ്ഞ ഒരു നേതാവിനെ കുറിച്ച് ഇത്തരത്തില്‍ ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചെങ്കില്‍ ഇതിനെക്കാള്‍ താത്പര്യത്തോടെ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുമായിരുന്നു. കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കന്‍മാരെല്ലാം ഇത് തള്ളിപ്പറഞ്ഞിട്ടുണ്ട്. അത് നനല്ലകാര്യം. ഹീനമായ ആരോപണം ഉന്നയിച്ച ആള്‍ ഇതുവരെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ലെന്നും സ്വരാജ് പറഞ്ഞു
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹത്തെ തിരുത്താനോ തെറ്റുതിരുത്തിക്കാനോ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ നടപടിയെടുക്കാനും സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച മണിശങ്കര്‍ അയ്യറെ വിമര്‍ശിച്ചതിന് നടപടിയെടുത്ത ഒരു മാതൃക കാണിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇവിടെ ഗന്ത്യന്തരമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങനെ പറഞ്ഞുവെങ്കിലും അതിന് അപ്പുറത്തേക്ക് ഒന്നും കഴിഞ്ഞിട്ടില്ല. അദ്ദേഹം ഇത് ഒരു കലയായി സ്വീകരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ തുടര്‍പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് തള്ളിപ്പറയുമ്പോള്‍ തിരുത്താന്‍ ബല്‍റാം തന്നെ തീരുമാനിക്കണം എന്ന കോണ്‍ഗ്രസിന്റെ നിലപാട് വെറും ആലങ്കാരികമാണ്.
കോണ്‍ഗ്രസിന്റെ നാലാളറിയുന്ന ഒരു നേതാവും ഈ വഷളത്തരം ന്യായികരിക്കാന്‍ ചാനല്‍ സ്റ്റുഡിയോയിയല്‍ എത്തിയിട്ടില്ല. അതിനുള്ള അസാധാരണമായ ചര്‍മ്മബലം ഉള്ളവര്‍ കോണ്‍ഗ്രസിലില്ലെന്നത് സ്വാഗതാര്‍ഹമാണ്. മസ്തിഷകത്തില്‍ മാലിന്യം പേറി നില്‍ക്കുന്ന ഒരല്‍പ്പന്‍ മണ്‍മറഞ്ഞു പോയ മഹാരഥനായ നേതാവിനെതിരെ ആരോപണം ഉന്നയിക്കുകയല്ല ചെയ്തത്. ബാലപീഡനം നടത്തിയെന്ന് പറയുന്നത് എന്ത് അടിസ്ഥാത്തിലാണ് പറയുന്നത്. കള്ളം പറയാന്‍ മടിയില്ലാത്ത കാലത്ത് നിരോധിക്കേണ്ട മനുഷ്യനാണ് വിടി ബല്‍റാം.
മഹാത്മഗാന്ധി ബാലപീഡനം നടത്തിയാല്‍ ചെറിയ കാര്യമാണെന്നന് നിങ്ങള്‍ പറയുമോ. നെഹ്രു നടത്തിയാല്‍ നിങ്ങള്‍ പറയുമോ. അത് ചിന്തിക്കാന്‍ പാടില്ലാത്ത കാര്യമാണ്. എകെജി ആരാണെന്ന് അറിയില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞുകൊടുക്കണം. ഗുരുവായൂര്‍ സത്യാഗ്രഹം, അമരാവതി, തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. എകെജിയുടെ കാര്യവുമായി ചേര്‍ത്തുവെക്കേണ്ടതാണോ മന്‍മോഹന്‍ സിങ്ങിന്റെ കാര്യം. നമ്മുടെ നാടിനെ പിന്നോട്ടടിക്കുന്ന പദപ്രയോഗം നമുക്ക് ചര്‍ച്ച ചെയ്യാം. പക്ഷെ അതിനുള്ള വേദി ഇതല്ല. രാഷ്ട്രീയ വിയോജിപ്പ് ചര്‍ച്ച ചെയ്യുന്നതിന് പകരം തോന്ന്യാസം പറയുകയാണ് ചെയ്യുന്നത്. സമാനതിയില്ലാത്ത സംഭവമാണ് ഇത്. രാഷ്ട്രീയം സംശുദ്ധമായി കൊണ്ടിരിക്കുകയാണ്. പണ്ട് നിയമസഭയില്‍ മുണ്ടുപൊത്തിക്കാണിച്ചു. അതൊന്നും ഇപ്പോഴും ഇല്ലല്ലോ.
വിടി ബല്‍റാം മാത്രമാണ് അതുപറയുകയുള്ളു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച അനുഭവം വിടി ബല്‍റാമിന് ഇല്ല. ജയില്‍ സിനിമയിലേ കണ്ടിട്ടുള്ളൂ. വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി രോമത്തിന് പോറലേറ്റിട്ടില്ല. മറ്റ് ഒരു കോണ്‍ഗ്രസ് എംഎല്‍എയെ പറ്റി പറയില്ല. വെള്ളത്തില്‍ ജീവിക്കുന്ന ജീവി, കരയില്‍ ജീവിക്കുന്ന ജീവി എ്ന്നിങ്ങനെ പറയുന്ന പോലെ ഫെയ്‌സ്ബുക്കില്‍ മാത്രം പിച്ച വെച്ച് നടന്നുവന്ന ഒരാളാണ്. ഇദ്ദേഹത്തിന് അനുഭവില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുകൊടുക്കണം. അദ്ദേഹത്തിന്റെ ഓഫീസ് തകര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചാല്‍ അങ്ങനെയാവുമായിരുന്നില്ല. വാക്കുകള്‍ക്കതീതമായി ജനങ്ങള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ഒരു മഹത് വ്യക്തിത്വത്തെ കുറിച്ച് മനുഷ്യനായി പിറന്ന ഒരാള്‍ ചിന്തിക്കാത്ത ഹീനമായ പ്രതികരണം നടത്തിയപ്പോള്‍ ഉണ്ടായ പ്രതികരണമാണെന്നും സ്വരാജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates