ബല്‍റാമിന് എതിരായ ആക്രമണം സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയെന്ന് വിഎം സുധീരന്‍

അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണ്. ഇത് അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകണം
ബല്‍റാമിന് എതിരായ ആക്രമണം സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയെന്ന് വിഎം സുധീരന്‍
Updated on
1 min read

തിരുവനന്തപുരം: എംഎല്‍എ വി ടി ബല്‍റാമിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണെന്ന് വി എം സുധീരന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 

അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണ്. ഇത് അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഭരണരംഗത്ത് തീര്‍ത്തും പരാജയപ്പെട്ട സിപിഎം ജനങ്ങളില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടുമെന്നും സുധീരന്‍ പറഞ്ഞു

തന്റെ നിയോജക മണ്ഡലത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ എംഎല്‍എ വി.ടി. ബല്‍റാമിന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും അദ്ദേഹത്തിനു നേരെ അക്രമം നടത്തുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. അഭിപ്രായങ്ങളോട് വിയോജിക്കുന്നതും വ്യവസ്ഥാപിതമായി പ്രതിഷേധിക്കുന്നതും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണ്. ഇത് അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഭരണരംഗത്ത് തീര്‍ത്തും പരാജയപ്പെട്ട സിപിഎം ജനങ്ങളില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com