ബസ് യാത്രക്കാരിക്ക് കോവിഡ്, സഹയാത്രികര്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാന്‍ നിര്‍ദേശം

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയ കാരശ്ശേരി സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ബസ് യാത്രക്കാരിക്ക് കോവിഡ്, സഹയാത്രികര്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാന്‍ നിര്‍ദേശം
Updated on: 
1 min read

കോഴിക്കോട്: പെരുമ്പൂള-മുക്കം കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തി വരുന്ന കെടിബി ബസിലെ യാത്രക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാന്‍ സഹയാത്രീകര്‍ക്ക് നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയ കാരശ്ശേരി സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഈ ബസിലാണ് സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരുന്നത്. 

യാത്രക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ  ബസ് ജീവനക്കാരോട് 14 ദിവസം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 25 മുതല്‍ രാവിലെ ഏഴു മണിയുടെ ട്രിപ്പില്‍ ഈ ബസില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്നും ആര്‍ആര്‍ടിയുമായി ബന്ധപ്പെടണമെന്നും കൂടരഞ്ഞിപഞ്ചായത്ത്  ആരോഗ്യവകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER