ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇനി സൗജന്യ വൈഫൈ; 2000 പൊതുസ്ഥലങ്ങളെ സ്മാര്‍ട്ടാക്കി സംസ്ഥാന സര്‍ക്കാര്‍

ദിവസേന ഒരു ജി ബി വരെ ഡാറ്റയാണ് പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാനാവുക
ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇനി സൗജന്യ വൈഫൈ; 2000 പൊതുസ്ഥലങ്ങളെ സ്മാര്‍ട്ടാക്കി സംസ്ഥാന സര്‍ക്കാര്‍
Updated on: 
1 min read

തിരുവനന്തപുരം; പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 2000 കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്.

പുതിയ പദ്ധതിയിലൂടെ ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. ദിവസേന ഒരു ജി ബി വരെ ഡാറ്റയാണ് പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാനാവുക. 10 എംബിപിഎസ് വേഗതയില്‍ വൈഫൈ ലഭ്യമാകും. വൈഫൈ ഓണ്‍ ചെയ്തു മൊബൈല്‍ നമ്പര്‍ കൊടുത്തു ലോഗിന്‍ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാവുമെന്ന് മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 

ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ ആണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയിൽ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവിൽ ലഭ്യമായ ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾ www.itmission.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ് .

പൊതു ജനങ്ങൾക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും. 10 എംബിപിഎസ് വേഗതയില്‍ വൈഫൈ ലഭ്യമാകും. വൈഫൈ ഓൺ ചെയ്തു മൊബൈൽ നമ്പർ കൊടുത്തു ലോഗിൻ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇൻറർനെറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. കെഫൈയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഐ ടി മിഷന്റെ ഫേസ്ബുക്ക് പേജില്‍https://www.facebook.com/keralastateitmission/ ലഭ്യമാണ്. വിവിധ സർക്കാർ സേവനങ്ങളും വിവരങ്ങളും അനുബന്ധകാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ജനങ്ങൾക്ക് ലഭ്യമാക്കാന്‍ സൗജന്യ വൈഫൈ പദ്ധതിയിലൂടെ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Human skeleton found in rubber estate
Ramesh Chennithala
Students surround Roji M. John at Maharaja's College; Minister stops speech and leaves the stage.
Illegal DJ party held at a five-star hotel in Kochi
X

FOLLOW US

ON GOOGLE DISCOVER