ബാങ്ക് ജീവനക്കാരി ഹോസ്റ്റലില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു; കഴിഞ്ഞിരുന്നത് ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ച് 

ബാങ്ക് ജീവനക്കാരിയായ യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന സഹോദരിയോട് പോലും മറച്ചു വെക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കട്ടപ്പന:   അവിവാഹിതയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച ശിശു മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ബാങ്ക് ജീവനക്കാരിയായ യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന സഹോദരിയോട് പോലും മറച്ചു വെക്കുകയായിരുന്നു. 
 
മൂലമറ്റം സ്വദേശിയായ യുവതിയാണ് ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചത്.  നഗരത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ 21ന് പുലര്‍ച്ചെയായിരുന്നു സംഭവം. 
പ്രസവത്തിനു മുന്‍പ് അസ്വസ്ഥത അനുഭവപ്പെട്ടതോടെ യുവതി ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയച്ചു. സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി പ്രസവിച്ചിരിക്കുന്നതായി കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. 

പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന്  പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com