ബാണാസുര സാഗര്‍, ഷോളയാര്‍ ഡാമുകള്‍ തുറന്നു; എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങള്‍ സംസ്ഥാനത്ത്

വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഇവരെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെയാണ് മൂന്ന് സംഘം എത്തിയത്. 
ബാണാസുര സാഗര്‍, ഷോളയാര്‍ ഡാമുകള്‍ തുറന്നു; എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങള്‍ സംസ്ഥാനത്ത്
Updated on
1 min read

വയനാട്:  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നു. ജലനിരപ്പ് 775 മീറ്ററില്‍ എത്തിയതോടെയാണ് ബാണസുര സാഗറിന്റെ ഒരു  ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. കടമാന്‍ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം.

ഷോളയാര്‍ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകളാണ് തമിഴ്‌നാട് തുറന്നത്. വടക്കന്‍ ജില്ലകളില്‍ മഴശക്തമായി തുടരുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 സംഘം കേരളത്തില്‍ എത്തി. വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഇവരെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെയാണ് മൂന്ന് സംഘം എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com