ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോവുന്നില്ല: ഒ രാജഗോപാല്‍

ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോവുന്നില്ല: ഒ രാജഗോപാല്‍

ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോവുന്നില്ല: ഒ രാജഗോപാല്‍
Published on

തിരുവനന്തപുരം: ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും നിയമസഭയിലെ ഏക അംഗവുമായ ഒ രാജഗോപാല്‍. നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം.

'ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തില്‍ തൊഴിലില്ലായ്മ ഇത്രയും  രൂക്ഷമായത് എങ്ങനെ'യെന്ന് രാജഗോപാല്‍ ചോദിച്ചു. 

ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ സഭയില്‍ നല്‍കിയ മറുപടിയോടെ സുപ്രിം കോടതിയില്‍ നല്‍കിയ പട്ടിക കളവെന്ന് തെളിഞ്ഞുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു. അവിശ്വാസികളായ രണ്ട് പേരെ പൊലീസ് സംരക്ഷണയില്‍ കൊണ്ടുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com