

കൊച്ചി: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കമ്മീഷനായി വാങ്ങിയ 5 കോടി 60 ലക്ഷം രൂപ കുഴല്‍പ്പണമായാണ് ദില്ലിയിലേക്ക് കൈമാറിയത്. ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിനെയാണ് പണം കടത്താന്‍ എല്‍പ്പിച്ചത്. ബിജെപി നേതാവ് എംടി രമേശിന്റെയും പേരും റിപ്പോര്‍ട്ടിലുണ്ട്.
ഇക്കാര്യം അന്വേഷിക്കുന്നതിനായി പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചിരുന്നു. കെപി ശ്രീശന്‍,എകെ നസീര്‍ തുടങ്ങിയ രണ്ടംഗസമിതിയായിരുന്നു അന്വേഷിച്ചിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടി യുടെ സംസ്ഥാന ചുമതലയുള്ള ആര്‍ സുഭാഷിനും കൈമാറിയിരുന്നു. നേതാക്കള്‍ക്കെതിരെ അതീവഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ ഉടമ ആര്‍ ഷാജിയുടെ പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി ഇത്തത്തില്‍ അന്വേഷണം നടത്തിയത്. യുവമോര്‍ച്ചാ നേതാവും ബിജെപി സഹകരണസെല്‍ നേതാവുമായ
ആര്‍എസ് വിനോദ് തന്റെ പക്കല്‍ നിന്നും പണം വാങ്ങി മെഡിക്കല്‍ കൗണ്‍സില്‍ വഴി കൂടുതല്‍ സീറ്റുകള്‍ തരപ്പെടുത്താന്‍ 5 കോടി 60 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ഷാജിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു അന്വേഷണ കമ്മീഷനെ നിയമിച്ചത്.
അന്വേഷണസംഘം ആദ്യം ഷാജിയില്‍ നിന്നാണ് മൊഴിയെടുത്തത്. പണം നല്‍കിയ കാര്യം ഷാജി അന്വഷണകമ്മീഷനെ അറിയിച്ചു. 2017 മെയ് 19നാണ് പരാതി നല്‍കിയത്. ദില്ലിയിലുള്ള ഏജന്റ് സതീശ്‌നായര്‍ക്ക് നല്‍കാനാണ് പണം വാങ്ങിയതെന്ന് ഷാജി പറയുന്നു. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എംടി രമേശിന്റെ പേരും പറയുന്നത്. ചെര്‍പ്പുളശേരിയില്‍ കോഴിക്കോട്ടുകാരനായ നാസര്‍ തുടങ്ങാനിരിക്കുന്ന കേരള മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടാണ്. കേരള മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിയത് എംടി രമേശ് വഴി അഞ്ച് കോടി നല്‍കിയാണെന്നുമാണ് ഷാജി അന്വേഷണ കമ്മീഷനെ അറിയിച്ചത്. രമേശിനെതിരായ ആരോപണം പരിധിയില്‍ വരാത്തത് ആയതിനാല്‍ വിട്ടുകളയുകയായിരുന്നു.
അന്വേഷണകമ്മീഷന്‍ രമേശിന്റെ മൊഴി രേഖപ്പെടുതത്തിയിരുന്നു. എന്നാല്‍ അത്തരത്തില്‍ ആരെയും പരിചയമില്ലെന്നും ആരോടും പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു മൊഴി. അതേസമയം ആര്‍ എസ് വിനോദ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. വാങ്ങിയ പണം ദില്ലിയിലുള്ള കുഴല്‍പ്പണ ഏജന്റ് വഴി സതീഷ് നായര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിനോദ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പരാതിയില്ലെന്ന നിലപാടിലാണ് എസ്ആര്‍ ആശുപത്രി ഉടമയുടെത്. വരുന്ന ദിവസങ്ങളില്‍ ചേരുന്ന പാര്‍ട്ടികോര്‍ കമ്മറ്റിയോഗത്തില്‍ ചര്‍ച്ചയാകും. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates