ബുള്ളറ്റിലെത്തിയ ആൾക്കും നാലാംക്ലാസ്സുകാരിയെ കൈമാറി ? :  പാനൂർ പെൺകുട്ടിയെ പത്മരാജൻ മറ്റൊരാൾക്കും കൈമാറിയതായി വെളിപ്പെടുത്തൽ

എൽഎസ‌്എസ‌് ക്ലാസിനെന്നു പറഞ്ഞ‌് സ‌്കൂളിലേക്ക‌് വിളിച്ചുവരുത്തിയ ദിവസമാണ‌് പൊയിലൂരിലെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചത്‌
ബുള്ളറ്റിലെത്തിയ ആൾക്കും നാലാംക്ലാസ്സുകാരിയെ കൈമാറി ? :  പാനൂർ പെൺകുട്ടിയെ പത്മരാജൻ മറ്റൊരാൾക്കും കൈമാറിയതായി വെളിപ്പെടുത്തൽ
Updated on: 
1 min read

കണ്ണൂർ : പാനൂർ പാലത്തായി ‌സ‌്കൂളിലെ നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട‌്കുനിയിൽ കെ പത്മരാജൻ പെൺകുട്ടിയെ മറ്റൊരാൾക്കും കൈമാറിയതായി വെളിപ്പെടുത്തൽ. പൊയിലൂരിലെ വീട്ടിൽ കുട്ടിയെ  എത്തിച്ചാണ‌് ബുള്ളറ്റിൽ വന്ന ആൾക്ക‌് പീഡിപ്പിക്കാൻ സഹായംചെയ‌്തത‌്. കുട്ടിയുടെ മാതാവ‌് നൽകിയ പരാതിയിലാണ‌് ഈ വെളിപ്പെടുത്തൽ.

എൽഎസ‌്എസ‌് ക്ലാസിനെന്നു പറഞ്ഞ‌് സ‌്കൂളിലേക്ക‌് വിളിച്ചുവരുത്തിയ ദിവസമാണ‌് പൊയിലൂരിലെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചത്‌. ബിജെപി നേതാവ‌് സ‌്കൂളിലെ മറ്റ‌് കുട്ടികളെ ഉപദ്രവിച്ചതായി സഹപാഠി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാർച്ച‌് 17നാണ‌് പാനൂർ പൊലീസ‌് പോക‌്സോ പ്രകാരം പത്മരാജനെതിരെ കേസെടുത്തത‌്. കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും.

പൊയിലൂരിൽനിന്ന‌് 15നാണ്‌ പത്മരാജനെ പൊലീസ്‌ അറസ‌്റ്റ‌്ചെയ‌്തത്‌. ഇയാൾക്ക് ഒളിച്ചുതാമസിക്കാൻ സൗകര്യമൊരുക്കിയവരെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.  പ്രതിയെ തെളിവെടുപ്പിനായി 26വരെ അഡീഷണൽ ജില്ലാ സെഷൻസ‌് കോടതി പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER