ബൈക്കുകൾ കൂട്ടിയിടിച്ച് നവവധു മരിച്ചു

നാഗ്പുർ സ്വദേശി ജുബിൻഖാന്റെ ഭാര്യ മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി ജിനിയ ജോൺ ആണ് മരിച്ചത്
ബൈക്കുകൾ കൂട്ടിയിടിച്ച് നവവധു മരിച്ചു
Updated on: 
1 min read

കോട്ടയം : കോട്ടയം എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നവവധു മരിച്ചു. നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നിൽ വെച്ചായിരുന്നു അപകടം. മഹാരാഷ്ട്ര നാഗ്പുർ സ്വദേശി ജുബിൻഖാന്റെ ഭാര്യ മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി ജിനിയ ജോൺ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും എതിർദിശയിൽ നിന്ന്‌ വന്ന ബൈക്ക് യാത്രക്കാരനും പരിക്കേറ്റു

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കോട്ടയത്ത് ഐഇഎൽടിഎസ് പഠിക്കുന്ന ജിനിയ ബന്ധുവായ യുവാവിനൊപ്പം ബൈക്കിൽ നഗരത്തിലേക്ക്‌ വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ ജിനിയ തലയടിച്ച്‌ വീഴുകയായിരുന്നു. 

സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. മൂന്നു മാസം മുൻപായിരുന്നു ജിനിയയുടെയും ജുബിന്റെയും വിവാഹം.  ജുബിൻ രാജു ജോൺ ഏകസഹോദരനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com