ബോഡിമെട്ടിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് മരണം; നിരവധിപ്പേർക്ക് പരിക്ക് 

ഇടുക്കി പൂപ്പാറയിൽ നിന്ന് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്
ബോഡിമെട്ടിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് മരണം; നിരവധിപ്പേർക്ക് പരിക്ക് 
Updated on
1 min read

ഇടുക്കി: തമിഴ്നാട്ടിലെ ബോഡിമെട്ടിൽ ജീപ്പ് മറിഞ്ഞ് മൂന്ന് മരണം.  ഇടുക്കി പൂപ്പാറയിൽ നിന്ന് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. 
 
പരുക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കുത്തായ ഇറക്കങ്ങളും, നിരവധി വളവുകളും ഉള്ള ഈ റോഡിൽ അപകടങ്ങൾ പതിവാണെന്ന് അധികൃതർ പറയുന്നു.  തൊഴിലാളികളെ കുത്തി നിറച്ച് അമിത വേഗത്തിൽ ജീപ്പ് ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com