

കൊച്ചി; വിഎസ് അച്യുതാനന്ദന്റെ ചിത്രം ഇല്ലാതെ ഭരണ പരിഷ്കരണ കമ്മിഷന്റെ ഓദ്യോഗിക വെബ്സൈറ്റ്. ഭരണ പരിഷ്കരണ കമ്മിഷന്റെ ചെയർമാനായ വിഎസിന്റെ ചിത്രം അടുത്തിടെയാണ് വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. പാർലമന്റ് തെരഞ്ഞെടുപ്പ് വരെ വിഎസിന്റെ പടം വെബ്സൈറ്റിൽ ഒന്നാമതായി ഉണ്ടായിരുന്നതാണ്.
കമ്മിഷനിലെ മറ്റ് മൂന്ന് ആംഗങ്ങളുടെ ചിത്രങ്ങൾ നിലനിർത്തിക്കൊണ്ടാണ് അച്യുതാനന്ദൻ മാത്രം പുറത്തായത്. മുൻ ചീഫ് സെക്രട്ടറിമാരായ സി.പി.നായർ, നീല ഗംഗാധരൻ എന്നിവർ അംഗങ്ങളും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഷീല തോമസ് മെംബർ സെക്രട്ടറിയുമാണ്. വിഎസ് ഇപ്പോഴും ചെയർമാൻ സ്ഥാനത്തുണ്ടെന്നും ചിത്രം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.
വിജിലൻസ് സംവിധാനം- പരിഷ്കരണം, സർക്കാർ ജീവനക്കാരുടെ ശേഷി വികസനം, കുട്ടികൾ- സ്ത്രീകൾ- മുതിർന്ന പൗരന്മാർ- അംഗപരിമിതർ തുടങ്ങിയ വിഭാഗങ്ങളുടെ അവകാശങ്ങൾ നടപ്പാക്കാനുള്ള നിയമങ്ങളെക്കുറിച്ചുള്ള അവലോകനം എന്നീ 3 റിപ്പോർട്ടുകളാണു കമ്മിഷൻ ഇതുവരെ സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്. ഈ റിപ്പോർട്ടുകളിലെ ശുപാർശകളിന്മേൽ സർക്കാർ എന്തു നടപടിയെടുത്തുവെന്ന് അറിയില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി കമ്മിഷൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates