ഭര്‍ത്താവ് മരിച്ചതറിയാതെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ഭാര്യ അപകടത്തില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഭര്‍ത്താവ് മരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഭാര്യ വാഹനാപകടത്തില്‍ മരിച്ചു
ഭര്‍ത്താവ് മരിച്ചതറിയാതെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ഭാര്യ അപകടത്തില്‍ മരിച്ചു
Updated on
1 min read

വയനാട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഭര്‍ത്താവ് മരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഭാര്യ വാഹനാപകടത്തില്‍ മരിച്ചു. മകനും ബന്ധുവിനും പരുക്കേറ്റു. കണിയാമ്പറ്റ വൈത്തല പറമ്പില്‍ മുസ്താഖ് അഹമ്മദ് (53) ഭാര്യ മൈമൂന (42) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മകന്‍ അന്‍സാറിനെ (19) കല്‍പറ്റ സ്വകാര്യ ആശുപത്രിയിലും ബന്ധു ജംഷീറിനെ (24) കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 11.30ന് കല്‍പറ്റ ടൗണിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. മുസ്താഖ് അഹമ്മദിനെ രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കല്‍പറ്റ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇത് അറിയിക്കാതെ ഒപ്പമുണ്ടായിരുന്ന മൈമുനയെയും അന്‍സാറിനെയും തിരികെ വീട്ടിലെത്തിക്കാന്‍ ബന്ധു ജംഷീര്‍ വാഹനം എടുക്കുന്നതിനിടെ ഇന്ധനം കുറവായതിനാല്‍ കൈനാട്ടിയില്‍ നിന്നു വെള്ളാരംകുന്ന് പെട്രോള്‍ പമ്പിലേക്ക് പോകും വഴി കല്‍പറ്റ മലബാര്‍ ഗോള്‍ഡിനു സമീപമാണ് അപകടം. കൂലിപ്പണിക്കാരനായ മുസ്താഖ് മൈസൂരു സ്വദേശിയായിരുന്നു. വിവാഹ ശേഷം കണിയാമ്പറ്റയിലാണ് താമസം. മറ്റു മക്കള്‍: ഹയറുന്നിസ, ജൂനൈദ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com