

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പുതിയ ദേശീയപാതകള്‍ കൂടി വരുന്നു. കേന്ദ്ര പദ്ധതിയായ ഭാരത് മാല പരിയോജനയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ദേശീയപാതകള്‍ നിര്‍മിക്കുന്നത്. ഇതിനുള്ള സര്‍വേയ്ക്ക് പ്രാരംഭനടപടികള്‍ തുടങ്ങി.
പാലക്കാട് മുതല്‍ രാമനാട്ടുകര വരെയുള്ള 114 കിലോമീറ്ററും കൊച്ചി മുതല്‍ തേനി വരെയുള്ള 160 കിലോമീറ്ററുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. സര്‍വേയ്ക്കായി പുണെ ആസ്ഥാനമായുള്ള ടി.പി.എഫ്. എന്‍ജിനീയറിങ് ലിമിറ്റഡിനെ കേന്ദ്ര ഗതാഗതമന്ത്രാലയം ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നാലുവരിപ്പാതയാണ് വിഭാവന ചെയ്തിരിക്കുന്നത്.
പാലക്കാട് മുതല്‍ രാമനാട്ടുകര വരെയുള്ള റോഡ് ദേശീയപാത 47നേയും 17നേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയായാണ് വിഭാവനം ചെയ്യുന്നത്. പാലക്കാട്, മുണ്ടൂര്‍, കോങ്ങാട്, പെരിങ്ങോട്, കടമ്പഴിപ്പുറം, തിരുവാഴിയോട്, ചെര്‍പ്ലശ്ശേരി, തൂത, പെരിന്തല്‍മണ്ണ, മക്കരപ്പറമ്പ്, കൊണ്ടോട്ടി, എയര്‍പോര്‍ട്ട് ജങ്ഷന്‍, രാമനാട്ടുകര എന്നിങ്ങനെയാവും പാത കടന്നുപോവുക. പ്രധാന പട്ടണങ്ങള്‍ ഒഴിവാക്കും.
ഭാരത് മാല പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്ത് 6,320 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനാണ് കേന്ദ്ര ഗതാഗതമന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ഏതാണ്ട് 1.44 ലക്ഷം കോടി രൂപ ഇതിന് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 201718 മുതല്‍ 202122 വരെയാണ് ഭാരത് മാലയുടെ ആദ്യഘട്ടമായി കണക്കാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates